കണ്ണൂര്‍: കൊവിഡ് 19 വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വൈറസ് ബാധയ്ക്ക് പുറമെ ഇയാള്‍ക്ക് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നു. അതേസമയം ഇയാള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായത് എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം മരിച്ച മഹറൂഫ് ഒരുപാട് പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ പള്ളിയില്‍ പോകുകയും മകന്റെ കൂടെ പെണ്ണുകാണല്‍ ചടങ്ങിന് പോകുകയും ചെയ്തിരുന്നു. ഇതിനുപുറമെ ഇയാള്‍ ന്യൂ മാഹി, പന്ന്യന്നൂര്‍, ചൊക്ലി എന്നീ പഞ്ചായത്തുകളിലേക്ക് യാത്ര നടത്തിയതായും വിവാഹത്തിലുള്‍പ്പെടെ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്ത് ഇതുവരെ വൈറസ് ബാധമൂലം 209 പേരാണ് മരിച്ചത്. 6761 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.