തിരുവനന്തപുരം: രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനെ തിരിച്ചുവിളിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ കണ്ണന് ഗോപിനാഥന് കേന്ദ്രം നിര്‍ദേശം നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദേശം കണ്ണന് ഗോപിനാഥന് തള്ളിയിരിക്കുകയാണ്.
ഈ നടപടിക്ക് പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാര ബുദ്ധിയാണെന്ന് അദ്ദേഹം പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പീഡിപ്പിക്കാനാണ് ഇപ്പോള്‍ തിരിച്ചുവിളിച്ചതെന്നും കണ്ണന് ഗോപിനാഥന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കണ്ണന് ഗോപിനാഥന് ഐഎഎസില്‍ നിന്ന് രാജിവെച്ചത്.
അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി. ഓഗസ്റ്റില്‍ ജോലി ചെയ്ത ദിവസത്തെയും മറ്റും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. രാജിവെച്ച് എട്ട് മാസം കഴിഞ്ഞുള്ള കേന്ദ്രത്തിന്റെ തിരിച്ചുവിളി ആത്മാര്‍ഥമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ നേരത്തേയും കണ്ണന് ഗോപിനാഥന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അദ്ദേഹം അതിന് വിസമ്മതിക്കുകയും ചെയ്തിരുന്നു.
Discussion about this post