മൂന്നാര്‍: മൂന്നാറില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും. ജനങ്ങള്‍ നിരോധനാജ്ഞ ലംഘിക്കുന്നത് പതിവായതോടെയാണ് മൂന്നാറില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നതോടെ മൂന്നാര്‍ മേഖലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രമായിരിക്കും തുറന്നു പ്രവര്‍ത്തിക്കുക.
ആളുകള്‍ ഇന്ന് ഉച്ചയ്ക്ക് മുമ്പ് അവശ്യ സാധനങ്ങള്‍ വാങ്ങിച്ച് തിരികെ പോകണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അവശ്യസാധനങ്ങള്‍ എസ്റ്റേറ്റുകളിലെ കടകളില്‍ നിന്ന് വാങ്ങാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷവും കുട്ടികള്‍ വീടിന് പുറത്തിറങ്ങിയത് കണ്ടാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നാണ് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
Discussion about this post