ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ വെട്ടി ചുരക്കുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തം

സ്ഥിരം 21 കോച്ചുകള്‍ ഉണ്ടായിരുന്ന പരശുറാം എക്സ്പ്രസിന് മുന്‍കാലത്ത് 15 ജനറല്‍ കോച്ചുകളുണ്ടായിരുന്നു. പിന്നീട് വന്ന മൂന്ന് ഡി-റിസര്‍വേഷന്‍ കോച്ചുകള്‍ക്ക് വേണ്ടി നിലവില്‍ ഉള്ള ജനറല്‍ കോച്ചുകളാണ് ഉപയോഗിക്കുന്നത്. അതോടെ ജനറല്‍ കോച്ചുകള്‍ 12 ആയി ചുരുങ്ങി.

കോഴിക്കോട്: ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന പകല്‍ വണ്ടിയായ പരശുറാം എക്സ്പ്രസില്‍ മുന്നറിയിപ്പില്ലാതെ കോച്ചുകള്‍ വെട്ടികുറച്ചതിനെതിരെ പ്രതിഷേധം ശക്തം.

സ്ഥിരം 21 കോച്ചുകള്‍ ഉണ്ടായിരുന്ന പരശുറാം എക്സ്പ്രസിന് മുന്‍കാലത്ത് 15 ജനറല്‍ കോച്ചുകളുണ്ടായിരുന്നു. പിന്നീട് വന്ന മൂന്ന് ഡി-റിസര്‍വേഷന്‍ കോച്ചുകള്‍ക്ക് വേണ്ടി നിലവില്‍ ഉള്ള ജനറല്‍ കോച്ചുകളാണ് ഉപയോഗിക്കുന്നത്. അതോടെ ജനറല്‍ കോച്ചുകള്‍ 12 ആയി ചുരുങ്ങി.

പിന്നീട് ഒരു ലേഡീസ് കോച്ച് കൂട്ടിയപ്പോഴും കുറവ് സംഭവിച്ചത് സാധാരണക്കാരായ യാത്രക്കാരുടെ ആശ്രയമായ ജനറല്‍ കോച്ചുകള്‍ക്ക് ആണ്. പിന്നീട് മൊത്തത്തില്‍ ഉള്ള കോച്ചുകള്‍ തന്നെ കുറയുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. എന്നാല്‍, ബുധനാഴ്ച പരശുറാം എക്സ്പ്രസ് ഓടിയത് വെറും 19 കോച്ചുകളുമായിട്ടാണ്. അതില്‍ ആകെയുള്ള ഒമ്പത് ജനറല്‍ കോച്ചുകളില്‍ രണ്ട് എണ്ണം സൈനികര്‍ക്കായി വിട്ടു നല്‍കുകയും ചെയ്തു. അതോടെ ജനറല്‍ കോച്ചുകളുടെ എണ്ണം ഏഴായി. 21 കോച്ചുമായി ഓടുമ്പോള്‍ തന്നെ വന്‍ തിരക്ക് അനുഭവപ്പെടുന്ന പരശുറാം എക്സ്പ്രസിനോടാണ് റെയില്‍വേയുടെ ഈ ക്രൂരത.

റെയില്‍വേയുടെ ഈ നടപടിക്കെതിരേ പരശുറാം എക്സ്പ്രസിലെ സ്ഥിരം യാത്രക്കാര്‍ മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മലബാര്‍ മേഖലയിലെ സ്ഥിരം യാത്രക്കാര്‍ രാവിലെയും വൈകുന്നേരവുമായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പരശുറാം എക്സ്പ്രസിനെയാണ്. ഇതിലെ എടുത്ത് കളഞ്ഞ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കണമെന്നും സാധാരണക്കാരായ യാത്രക്കാരോടുള്ള റെയില്‍വേയുടെ അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്രൂപ്പ് അഡ്മിനും എംടിപിഎഫ് വൈസ് ചെയര്‍മാനും ആയ പികെസി ഫൈസലിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.

Exit mobile version