കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 2584 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് പോലീസ്. ഇന്ന് 2607 പേരാണ് അറസ്റ്റിലായത്. 1919 വാഹനങ്ങളും പിടിച്ചെടുത്തു. നിരോധനം ലംഘിച്ചു യാത്ര ചെയ്ത കേസിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 91, 86, 60
തിരുവനന്തപുരം റൂറല്‍ – 371, 375, 292
കൊല്ലം സിറ്റി – 266, 267, 238
കൊല്ലം റൂറല്‍ – 224, 226, 210
പത്തനംതിട്ട – 299, 304, 256
കോട്ടയം – 133, 134, 45
ആലപ്പുഴ – 111, 115, 59
ഇടുക്കി – 95, 48, 14
എറണാകുളം സിറ്റി – 38, 45, 29
എറണാകുളം റൂറല്‍ – 175, 158, 112
തൃശൂര്‍ സിറ്റി – 76, 99, 60
തൃശൂര്‍ റൂറല്‍ – 117, 130, 94
പാലക്കാട് – 118, 143, 104
മലപ്പുറം – 61, 89, 30
കോഴിക്കോട് സിറ്റി – 86, 86, 83
കോഴിക്കോട് റൂറല്‍ – 19, 27, 6
വയനാട് – 60, 27, 40
കണ്ണൂര്‍ – 219, 218, 175
കാസര്‍ഗോഡ് – 25, 30, 12
അതിനിടെ ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 345 ആയി ഉയര്‍ന്നു. കണ്ണൂര്‍ 4 പേര്‍ക്കും, ആലപ്പുഴ 2 പേര്‍ക്കും പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് ഒന്നുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് വിദേശത്ത് നിന്ന് വന്നവരാണ്. നിസ്സാമുദ്ദീനില്‍ പങ്കെടുത്ത 2 പേരിലും സമ്പര്‍ക്കം മൂലം മൂന്ന് പേരിലുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
Discussion about this post