തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കണ്ണട ഷോപ്പുകള്‍ക്കും ഇളവ്. ആഴ്ചയില്‍ ഒരു ദിവസം കണ്ണട ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണട ഉപയോഗിക്കുന്നവര്‍ക്കായി ഷോപ്പുകള്‍ തുറക്കാത്തതിനാല്‍ ബുദ്ധിമുട്ടുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇളവ് അനുവദിച്ചത്.
കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് കെഎസ്ഇബിക്ക് നല്‍കുന്ന വാടകയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക പലിശ ഇല്ലാതെ ജൂണ്‍ 30 വരെ നല്‍കാം.
കംപ്യൂട്ടര്‍, സ്പെയര്‍പാര്‍ട്സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. മൊബൈല്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്ചയും വര്‍ക്ക് ഷോപ്പുകള്‍ക്ക് ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം. ഇവയുടെ പ്രവര്‍ത്തത്തിനായി ഈ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്.
കൂടാതെ, ആശുപത്രികളില്‍ അടിയന്തിര ചികിത്സക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്തദാനത്തിന് സന്നദ്ധരാകുന്നവര്‍ ഈ അവസരത്തില്‍ മുന്നോട്ട് വരണം. മൊബൈല്‍ യൂണിറ്റ് വഴിയും രക്തം ശേഖരിക്കാനുള്ള സംവിധാനമുണ്ടാകും. നേരത്തെ തന്നെ രക്തദാന സേന രൂപീകരിച്ച സ്ഥാപനങ്ങളും സംഘടനകളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post