കൊച്ചി: കൊവിഡ് 19നെ ചെറുക്കാന്‍ എമര്‍ജന്‍സി വെന്റിലേറ്റര്‍ നിര്‍മ്മിച്ച് എറണാകുളം കാലടി ആദിശങ്കര എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വെന്റിലേറ്റര്‍ സംവിധാനം കൊവിഡ് ചികിത്സ നടത്താന്‍ തയ്യാറായിക്കഴിഞ്ഞു.
‘ആദി ശങ്കര ജീവവായു’ എന്നു പേരിട്ട വെന്റിലേറ്ററില്‍ മികച്ച സൗകര്യങ്ങളാണുള്ളത്.
ഒരേസമയം കൃത്രിമ ശ്വസന സഹായം, പ്രഷര്‍ മോണിറ്ററിംഗ് തുടങ്ങിയ സംവിധാനങ്ങളോട് കൂടിയാണ് ചിലവ് കുറഞ്ഞ എമര്‍ജന്‍സി വെന്റിലേറ്റര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വെറും ഏഴായിരം രൂപയാണ് ചെലവ്.
വെന്റിലേറ്ററിലെ വൈദ്യുതിയുടെ കുറവും ബാറ്ററി ബാക്ക് അപ്പ് ഉള്‍പ്പടെയുള്ള വിവരങ്ങളും മുന്‍കൂട്ടി അറിയാന്‍ സാധിക്കും.
നോഡല്‍ ഓഫീസര്‍ പ്രൊഫ. അജയ് ബേസിലിന്റെ നേതൃത്വത്തില്‍ കോളേജിന്റെ ബിസിനസ് ഇന്‍ക്യൂബറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഐക്യൂബ് ഡിസൈന്‍ സ്റ്റുഡിയോ, റിയോഡ് ലോജിക് പ്രൈവറ്റ് ലിമിറ്റഡ്, മാക്ബീ എന്നീ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ചേര്‍ന്നാണ് വെന്റിലേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post