കുന്നംകുളം: കുന്നംകുളത്ത് നിന്ന് 1440 കിലോ പഴകിയ മത്സ്യം പിടികൂടി. ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ, ഫിഷറീസ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 1440 കിലോ പഴകിയ മത്സ്യം പിടികൂടിയത്.
കുന്നംകുളം മാര്‍ക്കറ്റില്‍ വില്പനക്ക് എത്തിച്ചവയായിരുന്നു ഈ മത്സ്യങ്ങള്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു മാര്‍ക്കറ്റില്‍ പരിശോധന നടന്നത്. പിടികൂടിയ മത്സ്യം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു കളഞ്ഞു.
ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ കോട്ടയത്ത് നിന്ന് 600 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ലോറിയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മീന്‍ പിടിച്ചത്. തൂത്തുക്കുടിയില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു ഈ മീനുകള്‍.
Discussion about this post