തൃശ്ശൂര്‍: ചൈനയിലെ മന്ത്രി സഭയില്‍ ഒരു പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഇന്ന് ഈ ദുരഃവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകന്‍ സിദ്ദിഖ്. ഫേസ്ബുക്ക് കുറിപ്പിലാണ് സിദ്ദിഖ് ഈ കാര്യം പറഞ്ഞത്.
‘ചൈനയിലെ മന്ത്രി സഭയില്‍ ഒരു സ: പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കില്‍ ലോകത്തിന് ഇന്നീ ദുര അവസ്ഥ വരില്ലായിരുന്നു’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍ പതിനായിരക്കണക്കിന് പേരുടെ ജീവനാണ് ഈ മഹാമാരി അപഹരിച്ചത്. അതേസമയം കൊവിഡ് 19 വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും പ്രശംസിച്ച് സംവിധായകന്‍ സിദ്ദിഖ് രംഗത്ത് എത്തിയത്.