തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിന് നേരിയ ഇളവ്. മൊബൈല്‍ ഷോപ്പുകളും വര്‍ക്ക് ഷോപ്പുകളും ആഴ്ചയില്‍ ഒന്നും രണ്ടും ദിവസങ്ങള്‍ വച്ച് തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കൊവിഡ് അവലോക യോഗത്തിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ചയില്‍ മൊബൈല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ വര്‍ക്ക് ഷോപ്പുകളും പ്രവര്‍ത്തിക്കും. ആ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ കൂടി തുറക്കും. കൂടാതെ ഓരോ പ്രദേശത്തെയും രജിസ്ട്രേഡ് ഇലക്ട്രീഷന്മാര്ക്ക് ആവശ്യമായ റിപ്പയറുകള്‍ നടത്താന്‍ വീടുകളില്‍ പോകാന്‍ അനുമതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫ്ളാറ്റുകളില്‍ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ അത് റിപ്പയര്‍ ചെയ്യാന്‍ പോകുന്നവര്‍ക്കും അനുമതി നല്‍കും.ഇലക്ട്രോണിക്സ് ഷോപ്പുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post