പാലക്കാട്: തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നും പാലക്കാട് ജില്ലയിലേക്കുള്ള എല്ലാ ഇടവഴികളും അടക്കാന്‍ ഉത്തരവ്. കാല്‍നട യാത്രക്കാരെ ഉള്‍പ്പടെ നിയന്ത്രിക്കും. പാലക്കാട് ജില്ലാ കളക്ടര്‍ ഡി. ബാലമുരളിയുടെതാണ് ഉത്തരവ്.
വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് റോഡുകള്‍ അടക്കേണ്ട ചുമതല. കാല്‍നട യാത്രക്കാരെ ഉള്‍പ്പടെ കയറ്റിവിടില്ല. തോട്ടങ്ങള്‍ വഴി ആളുകള്‍ കേരളത്തിലേക്ക് എത്തരുതെന്ന് തോട്ടം ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി കേരളത്തിലേക്ക് എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
തമിഴ്നാടിലെ കോയമ്പത്തൂര്‍, ആനമല, പൊള്ളാച്ചി ഭാഗങ്ങളില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് സമാന്തര റോഡുകള്‍ പൂര്‍ണമായും അടക്കാന്‍ തീരുമാനിച്ചത്. അതെസമയം പ്രധാന ചെക്ക് പോസ്റ്റുകള്‍ വഴി ചരക്ക് വാഹനങ്ങള്‍ കടത്തിവിടും. എല്ലാ ചെക്ക് പോസ്റ്റുകളിലും പോലീസിനെയും, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റീനെയും നിയോഗിച്ചിട്ടുണ്ട്.
Discussion about this post