തിരുവനന്തപുരം: ജനപക്ഷം പാര്‍ട്ടി ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പിസി ജോര്‍ജ്ജിന്റെ പ്രസ്താവനക്കു പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേര് എന്‍ഡിഎയില്‍ എത്തുമെന്നും, പിസി ജോര്‍ജിന്റെ വരവ് ഇതിന് തുടക്കമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അടുത്ത ആഴ്ചയോടെ പുതിയ സാഹചര്യം ഉരുത്തിരിയുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യന്‍ സമൂഹത്തോട് വളരെ സഹകരിച്ച് പോകാന്‍ പറ്റിയ സാഹചര്യമാണിത്. അവരുമായി സഹകരിച്ച് ബിജെപിക്ക് പാര്‍ലമെന്റ് സീറ്റ് നേടിയെടുക്കാന്‍ കഴിയുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
ബിജെപി പിണറായി വിജയന്റെ അത്രയും വര്‍ഗീയവാദികളല്ല. എല്ലാ പാര്‍ട്ടുകളുമായും സഖ്യത്തിന് ശ്രമിച്ചുവെന്നും പ്രതികരിച്ചത് ബിജെപി മാത്രമാണെന്നും പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ തനിക്കും ബിജെപിക്കും ഒരേനിലപാടാണെന്നും അതുകൊണ്ടാണ് സഹകരണമെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി
കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കിരുന്നു. ശബരിമല ആചാര സംരക്ഷണത്തെ അനുകൂലിച്ച് പ്രതീകാത്മകമായി കറുപ്പുടുത്താണ് രണ്ടുപേരും നിയമസഭയിലെത്തിയത്.
Discussion about this post