തൃശൂര്‍: പ്രോട്ടോക്കോള്‍ ലംഘിച്ച് കോവിഡ് പരിശോധന നടത്തിയ സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടി. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയാണ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി പരാതി.
ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ സ്രവ സാമ്പിള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് കോവിഡ് പരിശോധനയ്ക്ക് അയച്ചെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കോവിഡ് രോഗലക്ഷണങ്ങള്‍ ഉളളവര്‍ സര്‍ക്കാര്‍ നിര്ദ്ദേശിച്ചിട്ടുളള ആശുപത്രികളില്‍ ചികിത്സ തേടണമെന്നാണ് നിര്‍ദേശം. കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും യുവതിയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ചാലക്കുടിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്ക് എതിരെ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
Discussion about this post