തിരുവനന്തപുരം: കൊവിഡ് 19ന്റെ ഏതു സാഹചര്യത്തേയും നേരിടാന്‍ സംസ്ഥാനം സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആകെ ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിനു പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളും ഉണ്ട്. കൊവിഡ് പ്രതിരോധത്തിന് ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 10,813 ഐസലേഷന്‍ ബെഡ് ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
കോവിഡ് 19ന്റെ ഏതു സാഹചര്യത്തേയും നേരിടാന്‍ സംസ്ഥാനം സന്നദ്ധമാണ്. ആകെ ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിനു പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളും ഉണ്ട്. കോവിഡ് പ്രതിരോധത്തിന് ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 10,813 ഐസലേഷന്‍ ബെഡ് ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇതിനു പുറമെ 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17,461 ഐസലേഷന്‍ ബെഡുകളും ഉണ്ട്. പ്രത്യേക കൊറോണ കെയര്‍ ഹോസ്പിറ്റല്‍ തയ്യാറാക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
The state government is all set to face any situation caused by COVID-19. A total of 1.25 lakh beds are available at both the government and the private hospitals. We have COVID-19 care centers also. The health department has designed a three tier system for the prevention of the pandemic.10,813 isolation beds have been made ready at hospitals. In addition to that, there are 17,461 isolations beds available in 517 COVID-19 care centers. The government has already decided to arrange a specialised COVID-19 care center. 38 COVID-19 care hospitals are functioning in the state now.
Discussion about this post