ജീവനോപാധി താല്‍ക്കാലികമായി ഇല്ലാതായ കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; നടപടി സ്വാഗതാര്‍ഹമെന്ന് മന്ത്രി എകെ ബാലന്‍

തിരുവന്തപുരം: ജീവനോപാധി താല്‍ക്കാലികമായി ഇല്ലാതായ കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ച നടപടി സ്വാഗതാര്‍ഹമെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. കോവിഡ് – 19 പ്രതിരോധത്തിന്റെ ഭാഗമായി ആരാധനാലയങ്ങളിലെ ഉത്സവങ്ങളിലെ കലാ പരിപാടികളും അനുബന്ധ പരിപാടികളും നിര്‍ത്തിവെച്ചപ്പോള്‍ ജീവനോപാധി താല്‍ക്കാലികമായി ഇല്ലാതായ വിവിധ കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിച്ചു, വളരെ സ്വാഗതാര്‍ഹമായ പ്രഖ്യാപനമാണിതെന്ന് മന്ത്രി എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നാടകം, കഥാപ്രസംഗം, നൃത്തം, സംഗീത പരിപാടികള്‍, കഥകളി, തെയ്യം, തിറ, ഓട്ടന്‍തുള്ളല്‍, മിമിക്രി, വാദ്യകലകള്‍ തുടങ്ങി വ്യത്യസ്ത കലാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടതു മൂലമുള്ള പ്രതിസന്ധി മാര്‍ച്ച് 19ന് തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ഇവര്‍ക്ക് സഹായം നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.

സാംസ്‌ക്കാരിക ഡയറക്ടറേറ്റ് കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും നല്‍കി വരുന്ന 1500 രൂപയുടെ പെന്‍ഷന്‍ മാര്‍ച്ച് മാസത്തിലേത് 2835 പേര്‍ക്ക് നല്‍കി. പുതുതായി 158 പേര്‍ക്ക് കൂടി പെന്‍ഷന്‍ അനുവദിച്ചു. ഇവര്‍ക്ക് ഏപ്രിലിലെ പെന്‍ഷനും ഉടന്‍ നല്‍കുമെന്നും മന്ത്രി കുറിച്ചു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, വിവാഹ ധനസഹായം, ചികിത്സാ സഹായം എന്നീ ഇനങ്ങളില്‍ ഏപ്രില്‍ മാസത്തെ ആനുകൂല്യം അടുത്ത ദിവസങ്ങളില്‍ അക്കൗണ്ടിലെത്തും. 3612 പേര്‍ക്ക് 3000 രൂപ വീതം പെന്‍ഷന്‍ ഇനത്തില്‍ 9036000 രൂപ, 1100 രൂപ വീതം 130 പേര്‍ക്ക് ഫാമിലി പെന്‍ഷനായി 143000 രൂപ, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം എന്നീ ഇനങ്ങളില്‍ മൂന്ന് ലക്ഷം രൂപയും ലഭിക്കും. മാര്‍ച്ച് മാസത്തിലെ ആനുകൂല്യവും നല്‍കിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കോവിഡ് – 19 പ്രതിരോധത്തിന്റെ ഭാഗമായി ആരാധനാലയങ്ങളിലെ ഉത്സവങ്ങളിലെ കലാ പരിപാടികളും അനുബന്ധ പരിപാടികളും നിര്‍ത്തിവെച്ചപ്പോള്‍ ജീവനോപാധി താല്‍ക്കാലികമായി ഇല്ലാതായ വിവിധ കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ സ്വാഗതാര്‍ഹമായ പ്രഖ്യാപനമാണിത്.

നാടകം, കഥാപ്രസംഗം, നൃത്തം, സംഗീത പരിപാടികള്‍, കഥകളി, തെയ്യം, തിറ, ഓട്ടന്‍തുള്ളല്‍, മിമിക്രി, വാദ്യകലകള്‍ തുടങ്ങി വ്യത്യസ്ത കലാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടതു മൂലമുള്ള പ്രതിസന്ധി മാര്‍ച്ച് 19ന് തന്നെ ഞാന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ഇവര്‍ക്ക് സഹായം നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

സാംസ്‌ക്കാരിക ഡയറക്ടറേറ്റ് കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും നല്‍കി വരുന്ന 1500 രൂപയുടെ പെന്‍ഷന്‍ മാര്‍ച്ച് മാസത്തിലേത് 2835 പേര്‍ക്ക് നല്‍കി. പുതുതായി 158 പേര്‍ക്ക് കൂടി പെന്‍ഷന്‍ അനുവദിച്ചു. ഇവര്‍ക്ക് ഏപ്രിലിലെ പെന്‍ഷനും ഉടന്‍ നല്‍കും.

സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, വിവാഹ ധനസഹായം, ചികിത്സാ സഹായം എന്നീ ഇനങ്ങളില്‍ ഏപ്രില്‍ മാസത്തെ ആനുകൂല്യം അടുത്ത ദിവസങ്ങളില്‍ അക്കൗണ്ടിലെത്തും. 3612 പേര്‍ക്ക് 3000 രൂപ വീതം പെന്‍ഷന്‍ ഇനത്തില്‍ 9036000 രൂപ, 1100 രൂപ വീതം 130 പേര്‍ക്ക് ഫാമിലി പെന്‍ഷനായി 143000 രൂപ, വിവാഹ ധനസഹായം, ചികിത്സാ ധനസഹായം എന്നീ ഇനങ്ങളില്‍ മൂന്ന് ലക്ഷം രൂപയും ലഭിക്കും. മാര്‍ച്ച് മാസത്തിലെ ആനുകൂല്യവും നല്‍കിക്കഴിഞ്ഞു.

Exit mobile version