മലപ്പുറം: ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷവും മലപ്പുറം ജില്ലയിലെത്തുന്നവരെ
ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് മന്ത്രി കെടി ജലീല്‍. പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.
പണം നല്‍കിയും സൗജന്യമായും താമസിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളോടു കൂടിയ ഐസൊലേഷന്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിക്കുന്നത്. ഇതില്‍ താല്പര്യമുള്ളവ തെരഞ്ഞെടുക്കാന്‍ സംവിധാനമുണ്ടാകും. ലോക്ക് ഡൗണിനു ശേഷം നാട്ടിലെത്തുന്നവര്‍ അധികം ലഗേജുകള്‍ കൊണ്ടു വരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
കൂടാതെ, ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്കു വേണ്ടി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൊറോണ കെയര്‍ കേന്ദ്രങ്ങളൊരുക്കും.
മെയ് അവസാനം വരെ ആരാധനാലയങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനും ജില്ലാ ഭരണകൂടം ഇടപെടും. ഇതിന് മുന്നോടിയായി മന്ത്രി കെടി ജലീലിന്റെ അധ്യക്ഷതയില്‍ ഏപ്രില്‍ 11ന് പകല്‍ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മത സമുദായിക നേതാക്കളുടെ യോഗം ചേരും. നിസാമുദ്ദീന്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിയന്ത്രണം.
ജിപിഎസ് സംവിധാനം ഘടിപ്പിച്ച വാഹനങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post