തിരുവനന്തപുരം: കാൻസർ രോഗത്തിന് റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കുന്ന രോഗികൾ പേടിക്കേണ്ട, അത്യാവശ്യമായ ജീവൻരക്ഷാ മരുന്നുകൾ ഇനി സൗജന്യമായി വീടുകളിൽ എത്തും. കേരളത്തിലെ ഏത് ജില്ലയിലുള്ള രോഗിയാണെങ്കിലും ഇഞ്ചക്ഷൻ ഒഴികെയുള്ള ജീവൻരക്ഷാ മരുന്ന് വീട്ടിലേക്ക് എത്തിക്കുമെന്ന് ആർസിസി ഡയറക്ടർ രേഖ എ നായർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പാവപ്പെട്ട രോഗികൾക്ക് സൗജന്യമായാണ് മരുന്ന് എത്തിക്കുക. മറ്റുള്ളവർക്ക് ആർസിസി നിരക്കിലും മരുന്ന് എത്തിക്കും. കേരളാ ഫയർ ഫോഴ്‌സും യുവജന കമ്മീഷൻ വളണ്ടിയർമാരുമാണ് മരുന്ന് എത്തിക്കാൻ ചുമതലയിലുള്ളത്. മരുന്നുകൾ ആവശ്യമുള്ള രോഗികൾ അതാത് ജില്ലകളിലുള്ള യുവജന കമ്മീഷൻ വളണ്ടിയർമാരുമായോ ഫയർഫോഴ്‌സിന്റെ ജില്ലാതല ഓഫിസുമായോ ബന്ധപ്പെട്ടാൽ മാത്രം മതി ഒരു മാസത്തേക്കുള്ള മരുന്ന് എത്തിക്കും.
ആർസിസി പുറത്തിറക്കിയ പത്രക്കുറിപ്പ്:
ആർസിസിയിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്ക് ആർസിസി ഡോക്ടറുടെ നിർദേശപ്രകാരം ഒരുമാസത്തേക്കുള്ള ഇഞ്ചക്ഷൻ ഒഴികെയുള്ള കാൻസർ ചികിത്സാ മരുന്നുകൾ പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് ആർസിസി നിരക്കിലും സ്വസതിയിൽ എത്തിച്ചു കൊടുക്കുന്നതാണ്.
ഈ മരുന്ന് കേരളത്തിലെ വിവിധ ജില്ലകളിലുള്ള രോഗികൾക്ക് എത്തിച്ചുകൊടുക്കാൻ സംസ്ഥാന യുവജന കമ്മീഷനും കേരളാ ഫയർ ഉഫോഴ്‌സും മുന്നോട്ട് വന്നിട്ടുണ്ട്. മരുന്നുകൾ ആവശ്യമുള്ള രോഗികൾ അതാത് ജില്ലകളിലുള്ള യുവജന കമ്മീഷൻ വളണ്ടിയർമാരുമായോ ഫയർഫോഴ്‌സിന്റെ ജില്ലാതല ഓഫിസുമായോ ബന്ധപ്പെടേണ്ടതാണ്.- റീജിയണൽ കാൻസർ സെന്റർ ഡയറക്ടർ രേഖ എ നായർ പ
Discussion about this post