കോഴിക്കോട്ഃ ലോക്ക് ഡൗണില്‍ വീട്ടില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിക്കാന്‍ മൊബൈല്‍ ആപ്പുമായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല കമ്മിറ്റി.
‘ഗെറ്റ് എനി’ [GetanY] എന്ന പേരിലാണ് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല കമ്മിറ്റി ആപ്പ് സജ്ജമാക്കിയിരിക്കുന്നത്. ആപ്പ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് പുറത്തിറക്കി.
നിലവില്‍ കോഴിക്കോട് കോര്പ്പറേഷന് പരിധിയിലാണ് ഇപ്പോള്‍ സേവനം ലഭ്യമാക്കുന്നത്. കോര്പ്പറേഷന് പരിധിയില്‍ 15 കേന്ദ്രങ്ങളിലായി 10 പ്രവര്‍ത്തകര്‍ വീതം ( 150 പ്രവര്‍ത്തകര്‍ ) സദാ സമയം ഈ ആപ്പിലൂടെ അവശ്യവസ്തുക്കള്‍ ഡെലിവറി ചെയ്യാനായി ഉണ്ടാവും. ആപ്പ് പുറത്തിറക്കുന്ന ചടങ്ങില്‍ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല സെക്രട്ടറി വി.വസീഫ്, ആപ്പ് നിര്‍മ്മാതാവ് ജംഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ നിര്‍ദ്ധേശങ്ങളും വേണ്ട മുന്‍ കരുതലുകളുമെടുത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം അവശ്യ സാധനങ്ങളും മരുന്നുകളും എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്.
ഡിവൈഎഫ്ഐ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഐ.ടി മേഖലയിലെ യുവസംരംഭകരായ അരുണ്‍ രാജ് , രാജു ജോര്‍ജ്ജ് , ജംഷിദ് എന്നിവരാണ് ഈ സേവനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ജനങ്ങള്‍ക്ക് www.getanyapp.com എന്ന വെബ്സൈറ്റ് വഴിയും ഗൂഗിള്‍ പ്ലേ-സ്റ്റോറില്‍ നിന്ന് നേരിട്ടും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
Google Play Link
https://play.google.com/store/apps/details…
Discussion about this post