തിരുവനന്തപുരം: ഇനി മുതല്‍ പണം പിന്‍വലിക്കാന്‍ ബാങ്കുകളിലോ എടിഎമ്മിലോ പോകേണ്ട, ആവശ്യമുള്ള പണവുമായി പോസ്റ്റ്മാന് നേരെ വീട്ടിലേക്കെത്തും. ലോക്ക്ഡൗണിനിടെ ബാങ്കുകളില്‍ തിരക്ക് വര്‍ധിക്കുന്നത് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. ഇത് സംബന്ധിച്ച് ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഇത് സാധ്യമാവുക. പണം പിന്‍വലിക്കേണ്ടവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍ പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന് തുകയുമായി വീട്ടിലെത്തും. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളം പതിച്ചായിരിക്കും പണം കൈമാറുക. പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് പുതിയ സംവിധാനം.
ഇതുപ്രകാരം സംസ്ഥാനത്തെ 143 ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം പിന്‍വലിക്കാം. സഹകരണ ബാങ്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. കൊവിഡ് വ്യാപനം തടയാനായി കര്‍ശന നിര്‍ദേശങ്ങളുണ്ടെങ്കിലും എടിഎമ്മിലെയും ബാങ്കുകളിലെയും തിരക്ക് ആശങ്കപടര്‍ത്തിയിരുന്നു.
ബാങ്ക് അക്കൗണ്ടില്‍ പണമുള്ള ആര്‍ക്കും പോസ്റ്റ്മാന് വഴി വീട്ടിലിരുന്ന് പണം കൈപ്പറ്റാം. പണം ആവശ്യമുള്ളവര്‍ വിവരം പ്രദേശത്തെ പോസ്റ്റ്മാനെ അറിയിക്കണം. പണം ആവശ്യപ്പെട്ടയാളുടെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റല്‍ അക്കൗണ്ടിലേക്ക് മാറും. പോസ്റ്റ്മാന് വീട്ടിലെത്തി ആവശ്യപ്പെട്ട പണം കൈമാറും.
അതേസമയം, അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തെ ബാങ്ക് പ്രവര്‍ത്തന സമയം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ 2 മണിവരെയാകും.
Discussion about this post