കണ്ണൂര്‍: ചികിത്സയ്ക്ക് അതിര്‍ത്തി തുറന്ന് കൊടുക്കാത്ത കര്‍ണാടകയുടെ നടപടിയില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചത് കേരളത്തിനെ ഞെട്ടിച്ച ഒന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കൂടുല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ (പരിയാരം) പ്രത്യേക ഐസിയു സ്ഥാപിക്കാനും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കുമായി പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കിയതായി കെകെ രാഗേഷ് എംപി ഫേസ്ബുക്കിലൂടെ അറിയിച്ചു.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നിരവധി ആളുകള്‍ വര്‍ഷങ്ങളായി മംഗലാപുരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി വരുന്നവരാണ്. അവിടെ തുടര്‍ ചികിത്സ നടത്തി വരുന്നവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാരിന്റെ അതിര്‍ത്തികള്‍ മണ്ണിട്ട് മൂടിയ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ചികിത്സ നടത്താനായില്ല. മംഗലാപുരത്ത് സ്ഥിര ചികിത്സ നടത്തി വന്നിരുന്ന ചിലര്‍ ചികിത്സ കിട്ടാതെ മരണപ്പെടുകയുണ്ടായി. സാധാരണ നിലയ്ക്കുള്ള ചികിത്സാ സൗകര്യത്തിന് തടസ്സം നില്‍ക്കുന്നത് മനുഷ്യത്വ രഹിതമാണെന്നും അദ്ദേഹം കുറിച്ചു.
ഈപശ്ചാത്തലത്തില്‍ കൂടുതല്‍ വിപുലമായ ആധുനിക സൗകര്യങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരുക്കുന്നതിനായാണ് കൂടുതല്‍ തുക കണ്ടെത്തുന്നതിനായി പരിശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. പധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എല്ലാ പൊതുമേഖല സ്ഥാപനങ്ങളും ഈ വര്‍ഷത്തെ സിഎസ്ആര്‍ ഫണ്ട് പിഎം കെയര്‍ എന്ന പ്രത്യേക ഫണ്ടിലേക്ക് മാറ്റിക്കഴിഞ്ഞതായും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കോവിഡ് 19 ബാധിച്ച ഗര്‍ഭിണികളായ രോഗികളെ ചികിത്സിക്കാന്‍ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ (പരിയാരം) പ്രത്യേക ഐ.സി.യു സ്ഥാപിക്കാനും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കുമായി പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ സി.എസ്.ആര് ഫണ്ട് ലഭ്യമാക്കി.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നിരവധി ആളുകള്‍ വര്‍ഷങ്ങളായി മംഗലാപുരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി വരുന്നവരാണ്. അവിടെ തുടര്‍ ചികിത്സ നടത്തി വരുന്നവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാരിന്റെ അതിര്‍ത്തികള്‍ മണ്ണിട്ട് മൂടിയ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ചികിത്സ നടത്താനായില്ല. മംഗലാപുരത്ത് സ്ഥിര ചികിത്സ നടത്തി വന്നിരുന്ന ചിലര്‍ ചികിത്സ കിട്ടാതെ മരണപ്പെടുകയുണ്ടായി. സാധാരണ നിലയ്ക്കുള്ള ചികിത്സാ സൗകര്യത്തിന് തടസ്സം നില്‍ക്കുന്നത് മനുഷ്യത്വ രഹിതമാണ്.
ഈപശ്ചാത്തലത്തില്‍ കൂടുതല്‍ വിപുലമായ ആധുനിക സൗകര്യങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് (പരിയാരം) ആശുപത്രിയില്‍ ഒരുക്കുന്നതിനായാണ് കൂടുതല്‍ തുക കണ്ടെത്തുന്നതിനായി പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എല്ലാ പൊതുമേഖല സ്ഥാപനങ്ങളും ഈ വര്‍ഷത്തെ സി.എസ്.ആര് ഫണ്ട് പി.എം കെയര്‍ എന്ന പ്രത്യേക ഫണ്ടിലേക്ക് മാറ്റിക്കഴിഞ്ഞു.
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കൊറോണ ബാധയുടെ വ്യാപനവും ഇവിടത്തെ പ്രത്യേക സാഹചര്യവും മുന്‍ നിര്‍ത്തി ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യത പവര്‍ ഗ്രിഡ് കോര്പ്പറേഷന് അധികൃതരെ ബോദ്ധ്യപ്പെടുത്തിയതിന്റെയും നിരന്തരം അവരുമായി ഇടപെട്ടതിന്റെയും ഫലമായിട്ടാണ് ഇപ്പോള്‍ ഒന്നേകാല്‍ കോടി രൂപ അനുവദിച്ചിട്ടുള്ളത്. നേരത്തേ എം.പി ഫണ്ടില്‍ നിന്നും 1 കോടി രൂപ അനുവദിച്ചിരുന്നു. അതിന് പുറമെ ഏഅകഘ ഇന്ത്യാ ലിമിറ്റഡില്‍ നിന്ന് 50 ലക്ഷം രൂപയും ആജഇഘ ല്‍ നിന്ന് ഒരു കോടി രൂപയും ഗവ. മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനായി ഇടഞ ഫണ്ട് നേടിയെടുക്കാന്‍ സാധിച്ചു. ഇതിനകം മൂന്നേ മുക്കാല്‍ കോടി രൂപ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ വേണ്ടി ലഭ്യമാക്കിയിട്ടുണ്ട്.പവര്‍ ഗ്രിഡ് കോര്പ്പറേഷന് അനുവദിച്ചിട്ടുള്ള തുക കോവിഡ് 19 ബാധിച്ച ഗര്‍ഭിണികളായ രോഗികള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കുന്നതിനായി പ്രത്യേക ഐ.സി.യു, വെന്റിലേറ്റര്‍, തുടങ്ങിയ അനുബന്ധ ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് ഉപയോഗിക്കുക. പൊതുമേഖലാ സ്ഥപനമായ പവര്‍ ഗ്രിഡ് കോര്പ്പറേഷന് ചെയര്മാന് ശ്രീ കെ ശ്രീകാന്തിന് ഈയവസരത്തില്‍ നന്ദി അറിയിക്കുന്നു.
Discussion about this post