കൊച്ചി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1991 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1949 പേരാണ്. 1477 വാഹനങ്ങളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസങ്ങളെക്കാള്‍ അധികം കേസുകളും അറസ്റ്റുമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 295 ആയി ഉയര്‍ന്നു. അതെസമയം ഇന്ന് 14 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
ലോക്ക് ഡൗണ്‍ നിയമ ലംഘനം ലംഘിച്ച് യാത്ര ചെയ്തവര്‍ക്ക് എതിരെ കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍:
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 152, 130, 129
തിരുവനന്തപുരം റൂറല്‍ – 98, 104, 74
കൊല്ലം സിറ്റി – 197, 211, 163
കൊല്ലം റൂറല്‍ – 169, 170, 130
പത്തനംതിട്ട – 269, 280, 228
കോട്ടയം – 102, 127, 44
ആലപ്പുഴ – 135, 139, 84
ഇടുക്കി – 92, 52, 22
എറണാകുളം സിറ്റി – 70, 74, 62
എറണാകുളം റൂറല്‍ – 92, 27, 61
തൃശൂര് സിറ്റി – 78, 91, 65
തൃശൂര് റൂറല്‍ – 108, 130, 85
പാലക്കാട് – 63, 70, 54
മലപ്പുറം – 127, 131, 79
കോഴിക്കോട് സിറ്റി – 88, 88, 88
കോഴിക്കോട് റൂറല്‍ – 9, 13, 7
വയനാട് – 64, 27, 52
കണ്ണൂര്‍ – 67, 73, 41
കാസര്‌ഗോഡ് – 11, 12, 9