ഇടുക്കി: ലോക്ക്ഡൗൺ കാലത്തെ ഡ്യൂട്ടി തന്നെ പോലീസിന് തലവേദനയാവുകയാണ്, ഇതിനിടെ പോലീസിന് മനഃപൂർവ്വം പണികൊടുക്കാനെന്ന പോലെ കുറച്ചുപേർ ഇറങ്ങി തിരിക്കുകയും ചെയ്തതോടെ വെട്ടിലായത് കേരളാ പോലീസാണ്. പ്രണയം തലയ്ക്ക് പിടിച്ച് ഒരു പെൺകുട്ടി കാമുകനെ കാണാൻ ഇറങ്ങി തിരിച്ചതാണ് പുതിയതായി പോലീസിന വെലച്ച സംഭവം.
അമ്മയോടു വഴക്കിട്ട് ഇറങ്ങിയ പെൺകുട്ടി കാമുകനെത്തേടി കേരള തമിഴ്നാട് അതിർത്തിയിലെ കാട്ടുവഴിയിലൂടെ കിലോമീറ്ററുകൾ താണ്ടാൻ ഉറയ്ക്കുകയായിരുന്നു. വാഹനങ്ങളൊന്നം ഇല്ലാത്തതിനാൽ വിദ്യാർത്ഥിനിയായ പെൺകുട്ടി കാട്ടിലേക്ക് കയറി നടത്തം തുടടർന്നു. നടന്ന വിദ്യാർഥിനിയാണ് പോലീസിന്റെ വലച്ചത്.
അതിർത്തി കടന്ന് പെൺകുട്ടി തമിഴ്നാട്ടിലേക്ക് കടക്കുകയും ചെയ്തു. ഒടുവിൽ അമ്മയുടെ പരാതിയിൽ പെൺകുട്ടിയെ തേടിയിറങ്ങിയ പോലീസ് പിന്നീട് പെൺകുട്ടിയെ കണ്ടെത്തിയതാകട്ടെ കൂട്ടുകാരിയുടെ വീട്ടിലും. ഇതോടെ സംഭവത്തിൽ വലിയ ട്വിസ്റ്റും സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ദിവസങ്ങൾക്കു മുമ്പാണു തമിഴ്നാട്ടിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനി പാറത്തോട്ടിലെ വീട്ടിലെത്തിയത്. പിന്നീട് നിസാര കാര്യത്തിന് അമ്മയോടു വഴക്കിട്ട് പിണങ്ങിയ പെൺകുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. ഇതോടെ മാതാപിതാക്കൾ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി.
പെൺകുട്ടിയെ കണ്ടെത്താനായി സിഐ പികെ ശ്രീധരൻ, കെ ദിലീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി. സൈബർ സെൽ നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ തേവാരത്തുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് തേവാരം പോലീസിനെ ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് എഫ്ഐആറും പെൺകുട്ടിയുടെ ചിത്രവും ഇമയിൽ വഴി അയച്ചുകൊടുത്തു.
തമിഴ്നാട് പോലീസ് പെൺകുട്ടിയുടെ താമസ സ്ഥലം കണ്ടെത്തുകയും വിവരം നെടുങ്കണ്ടം പോലീസിനെ അറിയിക്കുകയും ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എഎസ്ഐ പ്രകാശ്, സൂരജ്, സന്തോഷ്, അമ്പിളി എന്നിവരടങ്ങിയ സംഘം തേവാരത്ത് എത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോരുകയും ചെയ്തു.
Discussion about this post