മാനന്തവാടി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് പോലീസ്. അതിനിടെ റോഡിലൂടെ ഇറങ്ങി നടക്കുകയായിരുന്ന രണ്ടുവയസ്സുകാരിക്ക് രക്ഷകരായും പോലീസ് മാറി.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിവ് പട്രോളിംഗിനിടെയാണ് മാനന്തവാടി പോലീസ് റോഡിലൂടെ തനിച്ച് നടക്കുകയായിരുന്ന പെണ്‍കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെയെടുത്ത് മാതാപിതാക്കളെ അന്വേഷിച്ച് അലഞ്ഞു.
ഒടുവില്‍ മാതാപിതാക്കളെ കണ്ടെത്തിയപ്പോള്‍ കുട്ടിയെ സുരക്ഷിതമായി കൈമാറുകയും ചെയ്തു. പോലീസ് ഡ്രൈവര്‍ കെ ഇബ്രാഹിമാണ്, കുഞ്ഞിനെ എടുത്ത് വീട് കണ്ടെത്തി അമ്മയെ ഏല്പിച്ചത്. കുഞ്ഞിനെയും കൊണ്ട് പോലീസ് എത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്.
ചെറുതായൊന്നു കണ്ണുതെറ്റിയപ്പോഴാണ് കുട്ടി പുറത്തുപോയതെന്നും കുട്ടി വീടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നെന്നാണ് ഇത്രയും നേരം വിചാരിച്ചിരുന്നതെന്നും അമ്മ പറഞ്ഞു. റോഡിന്റെ വശത്തുള്ള വീട്ടില്‍ നിന്ന് കുഞ്ഞ് 50 മീറ്ററോളം നടന്നിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടിയെ തിരിച്ചേല്‍പ്പിച്ച പോലീസുകാര്‍ക്ക് മാതാപിതാക്കള്‍ നന്ദി അറിയിക്കുകയും ചെയ്തു.
Discussion about this post