പൊന്നാനി: കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ പുകഴ്ത്തി പ്രശ്സ്ത കവി പിപി രാമചന്ദ്രന്. ഹൈദരാബാദില്‍ പഠിക്കുന്ന മകള്‍ വീട്ടിലേത്തിയതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തര്‍ കൈക്കൊണ്ട നടപടികളെ പുകഴ്ത്തിയാണ് പിപി രാമചന്ദ്രന് രംഗത്ത് വന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം സര്‍ക്കാര്‍ സംവിധാനങ്ങളെ വാനോളം പുകഴ്ത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ്:
‘രണ്ടാഴ്ച മുമ്പാണ് ഹൈദരാബാദില്‍ പഠിക്കുന്ന മകള്‍ വീട്ടിലെത്തിയത്. വിവരം അറിഞ്ഞയുടനെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വിളി വന്നു. ഹോം കോറന്റൈനില്‍ കഴിയേണ്ടതിന്റെ ആവശ്യകതയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞുതന്നു.
ടോയ്ലറ്റ് സൗകര്യമുള്ള മുറിയുണ്ടെങ്കില്‍ അതിനുള്ളില്‍ സമ്പര്‍ക്കമില്ലാതെ കഴിയുന്നതാണു നല്ലതെന്നു അഭിപ്രായപ്പെട്ടു. എന്തെങ്കിലും ആവശ്യം നേരിട്ടാല്‍ വിളിക്കാന്‍ നമ്പര്‍ തന്നു. അതിനുശേഷം പലപ്പോഴായി മൂന്നു തവണ പിഎച്ച്സിയില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വിളിച്ച് ക്ഷേമാന്വേഷണം നടത്തി. അവള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നും സുഖമായി ഇരിക്കുന്നുവെന്നും പറഞ്ഞു.
ലോകത്തെ ഏതു വികസിത രാജ്യത്തിലുണ്ട് പൗരജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ഇത്ര കരുതലും ജാഗ്രതയും കാണിക്കുന്ന ഒരു പൊതുജനാരോഗ്യ സംവിധാനം? ഇരുട്ടത്തു കൈവിളക്കു തെളിയിക്കുന്നവര്‍ ഈ ദീപസ്തംഭം കണ്ടു പഠിക്കട്ടെ!’
Discussion about this post