സന്നിധാനം: ശബരിമലയില്‍ പോലീസുകാര്‍ തീര്‍ത്ഥാടകരെ ഉപദ്രവിക്കുന്നു, എന്ന വിമര്‍ശനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. നിരോധനാജ്ഞ പോലുളള നടപടികള്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടും അവര്ക്കതിരെയുളള വിമര്‍ശനങ്ങള്‍ക്ക് അയവുവന്നിട്ടില്ല.
അതിനിടയില്‍ പോലീസുകാരുടെ നന്മ വിളിച്ചോതുന്ന ഒരു ഫോട്ടോ കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കു വെച്ചിരിക്കുകയാണ്. പോളിയോ ബാധിച്ച് കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട ചെന്നൈ സ്വദേശിയെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ തോളിലേറ്റി പതിനെട്ടാം പടിക്ക് മുകളിലെത്തിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ കാരുണ്യത്തില്‍ സഫലമായിരിക്കുന്നത് വീരരാഘവന് എന്ന ആറക്കോണം സ്വദേശിയുടെ ദീര്‍ഘനാളത്തെ സ്വപ്നമാണ്.
കേരളപോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട ചെന്നൈ ആറക്കോണം സ്വദേശി വീരരാഘവനെ ദര്‍ശനത്തിനായി കണ്ണൂര്‍ കെഎപി 4 ലെ പോലീസുദ്യോഗസ്ഥരായ സജിത്തും നിവിനും തോളിലേറ്റി പതിനെട്ടാം പടിക്ക് മുകളിലെത്തിച്ചപ്പോള്‍. അയ്യപ്പനെ കാണണമെന്ന ദീര്‍ഘനാളത്തെ വീരരാഘവന്റെ ആഗ്രഹമാണ് സഫലമായത്.’
Discussion about this post