തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തില്‍ ഒരു ഇഞ്ച് വിട്ടുകൊടുക്കാതെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അഞ്ച് ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി 134 ഡോക്ടര്‍മാരെ നിയമിച്ചതിനു പിന്നാലെ സംസ്ഥാനത്ത് 28 ആശുപത്രികള്‍ കൂടി സജ്ജമാക്കിയിരിക്കുകയാണ്.
ഓരോ ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനായി യുദ്ധകാലടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈറസ് ബാധിച്ചവര്‍ക്ക് ഒരു തരത്തിലും ചികിത്സ ലഭിക്കാതെ വരരുന്ന സഹാചര്യം ഉണ്ടാകരുതെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്രമേല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 28 ആശുപത്രികള്‍ കൊവിഡ് ആശുപത്രികളാക്കി മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനങ്ങളോട് കൂടിയാണ് കൊവിഡ് ആശുപത്രികള്‍ ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയുമാണ് ഇത്തരത്തില്‍ കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്.
Discussion about this post