കൊച്ചി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1699 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1570 പേരാണ്. 1205 വാഹനങ്ങളും പിടിച്ചെടുത്തു.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 21 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, കാസര്‍കോട് 8 പേര് , ഇടുക്കി 5 പേര്, കൊല്ലം രണ്ട് പേര്, തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 286 ആയി. 256 പേര് നിലവില്‍ ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേര് നിസാമുദ്ദീനില്‍ പങ്കെടുത്ത് എത്തിയവരാണ്.
ഇന്ന് എടുത്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി -63, 58, 45
തിരുവനന്തപുരം റൂറല്‍ – 61, 65, 44
കൊല്ലം സിറ്റി – 222, 238, 194
കൊല്ലം റൂറല്‍ – 131, 133, 92
പത്തനംതിട്ട – 85, 85, 76
കോട്ടയം – 73, 73, 21
ആലപ്പുഴ – 229, 240, 184
ഇടുക്കി – 92, 31, 17
എറണാകുളം സിറ്റി – 41, 45, 35,
എറണാകുളം റൂറല്‍ -120, 120, 79
തൃശൂര്‍ സിറ്റി – 91, 103, 74
തൃശൂര്‍ റൂറല്‍ – 60, 81, 48
പാലക്കാട് – 46, 53, 40
മലപ്പുറം – 111, 111, 28
കോഴിക്കോട് സിറ്റി – 113, 0, 111
കോഴിക്കോട് റൂറല്‍ – 13, 15, 7
വയനാട് – 67, 33, 52
കണ്ണൂര്‍ – 76, 80, 56
കാസര്‍ഗോഡ് – 5, 6, 2
Discussion about this post