മദ്യം നല്‍കരുതെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ല; സംസ്ഥാനം നേരിട്ട സാമൂഹ്യപ്രശ്‌നം നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്; വിധി അംഗീകരിക്കുന്നുവെന്നും എക്‌സൈസ് മന്ത്രി

തിരുവനന്തപുരം:വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വിതരണം ചെയ്യാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി അംഗീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനം നേരിട്ട സാമൂഹ്യപ്രശ്‌നം നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം നേരിട്ട സാമൂഹ്യപ്രശ്‌നം നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധി അംഗീകരിക്കുന്നു. ഇനി എന്തു നടപടി വേണമെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും മന്ത്രി പറഞ്ഞു.

ടിഎന്‍ പ്രതാപന്‍ എംപി, കെജിഎംഒഎ, ഐഎംഎയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടി അനുസരിച്ച് മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

Exit mobile version