തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം മെച്ചപ്പെട്ട നിലയിലാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 14.5 ലക്ഷം ആളുകള്‍ക്കാണ് ഇന്ന് സൗജന്യ റേഷന്‍ ലഭിച്ചത്. 21,472 മെട്രിക് ടണ്‍ അരിയാണ് ഇന്ന് വിതരണം ചെയ്തത്. ചില കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടുവെന്നും മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകള്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്കുന്ന അനുഭവമുണ്ടായെന്നും പൊതുവെ ആരോഗ്യപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും റേഷന്‍ വിതരണത്തില്‍ ക്രിയാത്മക ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ചില സ്ഥലങ്ങളില്‍ നിന്ന് വിതരണം ചെയ്യുന്ന അരിയുടെ അളവില്‍ കുറവുണ്ടെന്ന പരാതികള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ അതാത് റേഷന്‍ കടയുടമകള്‍ പ്രത്യേകമായി ശ്രദ്ധിക്കേണമെന്നും സൗജന്യ റേഷന്‍ വെട്ടിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള സൗജന്യ അരി അവരുടെ വീടുകളില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ 20 വരെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post