കണ്ണൂര്‍: മണ്ണിട്ട് അടച്ച മാക്കൂട്ടം ചുരം റോഡ് തുറക്കാനാകില്ലെന്ന് വ്യക്തമാക്കി കര്‍ണാടക. കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടിവി സുഭാഷ് ല്‍കിയ കത്തിന് മറുപടിയായാണ് കര്‍ണാടക ഹോം സെക്രട്ടറി ഈ കാര്യം അറിയിച്ചത്. അവശ്യസാധനങ്ങള്‍ വയനാട് അതിര്‍ത്തി വഴി കടത്തിവിടാമെന്നാണ് കര്‍ണാടക അറിയിച്ചത്. അതേസമയം കൂട്ടുപുഴ വിരാജ് പേട്ട റോഡ് തുറന്ന് തരണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കര്‍ണാടക തള്ളി.
മാക്കൂട്ടം ചുരം റോഡ് തുറക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കളക്ടര്‍ ടിവി സുഭാഷ് ഹോം സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. കര്‍ണാടക മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിയമത്തിന്റെ ലംഘനമാണെന്നും ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കര്‍ണാടക അട്ടിമറിച്ചുവെന്നും അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നെന്നും ബദല്‍ പാതകള്‍ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്.
അതേസമയം വൈറസ് ബാധയെ തുടര്‍ന്ന് കര്‍ണാടക മംഗളൂരുവിലേക്കുള്ള വഴി മണ്ണിട്ട് അടച്ചത് മൂലം വിദഗ്ധചികിത്സ കിട്ടാതെ കാസര്‍കോട് ഇന്നലെ മാത്രം രണ്ട് പേരാണ് മരിച്ചത്. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി, മഞ്ചേശ്വരം സ്വദേശി ശേഖര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
Discussion about this post