പത്തനംതിട്ട; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കര്‍ശനമായ പശ്ചാത്തലത്തില്‍ ആളുകള്‍ എല്ലാവരും വീടുകളുടെ ഉള്ളില്‍ തന്നെയാണ്. ദിവസങ്ങളായുള്ള വീട്ടിലിരുപ്പ് പലര്‍ക്കും മടുപ്പ് ആയിട്ടുണ്ടാകും. ഇങ്ങനെ ബോറടിച്ചിരിക്കുന്നവര്‍ക്ക് മാനസിക ഉല്ലാസം പകരാന്‍ രംഗത്ത് വന്നിരിക്കുകയാണ് കാക്കിക്ക് ഉള്ളിലെ കലാകാരന്മാര്.
മാനസിക ഉല്ലാസം പകരാന്‍ വീടുകളുടെ മുന്നില്‍ ഗാനമേള സംഘടിപ്പിച്ചാണ് പോലീസ് രംഗത്ത് വന്നത്. പത്തനംതിട്ട ടൗണ്‍ പോലീസാണ് ഇത്തരം ഒരു പരുപാടിയുമായി രംഗത്ത് എത്തിയത്. പാട്ടിനെ കൂടാതെ കൊവിഡ് പ്രതിരോധ സന്ദേശവും പോലീസ് പങ്കുവെച്ചു. ഓരോ പാട്ടിന് ശേഷവും നിയന്ത്രണത്തിന്റെ ആവശ്യകതയും പോലീസ് വിശദീകരിക്കുന്നു.
പോലീസിനെ കൂടാതെ നാട്ടിലെ പാട്ടുകാരും ഇത്തരം ഗാനമേളകളില്‍ പങ്കാളികളാകുന്നുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരാനാണ് തീരുമാനമെന്നാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post