പൂജപ്പുര: ശബരിമല അക്രമവുമായ ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു. സുരേന്ദ്രന്റെ വാഹനമെത്തിയപ്പോള്‍ പൂക്കള്‍ വിതറിയാണ് അണികള്‍ വരവേറ്റത്.
വാഹനം വരുന്നതും കാത്ത് ജയിലിനുമുന്നില്‍ നിന്ന ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണവും പ്രതിഷേധവും ഒരുപോലെ ഒരുക്കി. എന്നാല്‍ സുരേന്ദ്രനെ ജയിലിനുള്ളിലേക്ക് കൊണ്ടുപോയതോടെ ശരണംവിളി മുദ്രാവാക്യങ്ങള്‍ക്ക് വഴിമാറി.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം പരിഗണിച്ചാണ് കണ്ണൂരില്‍നിന്ന് പൂജപ്പുരയിലേക്ക് കൊണ്ട് വന്നത്. ചിത്തിര ആട്ട പൂജ ദിവസം സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഡാലോചനകുറ്റം ചുമത്തിയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തതിരിക്കുന്നത്. അതെസമയം കേസുമായി ബന്ധപ്പെട്ട് സുരേന്ദ്രന് സമര്‍പ്പിച്ചിരിക്കുന്ന ജാമ്യ ഹര്‍ജി കോടതി നാളെ പരിഗണിക്കും.
Discussion about this post