കോട്ടയം: ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പിസി ജോര്‍ജ് എംഎല്‍എ. പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബിജെപിക്കാരെന്നും ജോര്‍ജ് പറഞ്ഞു.
ബിജെപിക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസ്-സിപിഎം വോട്ട് കച്ചവടം നിര്‍ത്തുകയാണ് ജനപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭയില്‍ തനിക്ക് സഹകരിക്കാന്‍ കഴിയുന്നത് ബിജെപി എംഎല്‍എ ഒ രാജഗോപാലുമായി മാത്രമാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്.
എല്ലാ പാര്‍ട്ടികളുമായും സഖ്യത്തിന് ശ്രമിച്ചു. പ്രതികരിച്ചത് ബിജെപി മാത്രമാണ്. ബിജെപിയില്‍ ചേരില്ല, സഹകരണം മാത്രമാണുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും കേരള ജനപക്ഷവും സഭയ്ക്കുള്ളില്‍ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പിഎസ് ശ്രീധരന് പിള്ളയും ജനപക്ഷം നേതാവ് പിസി ജോര്‍ജും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുകക്ഷികളും തമ്മില്‍ സഭയിലുള്ള സഹകരണം. ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ശബരിമല വിശ്വാസികള്‍ക്ക് ഒപ്പം നില്ക്കുന്ന ഇരുകക്ഷികളുടെയും നിലപാട് സഭയ്ക്കുള്ളില്‍ ശക്തമായി തുടരും.
Discussion about this post