വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം ശക്തിമാന്‍ മടങ്ങി വരുന്നു, ലോക്ക് ഡൗണ്‍ കാലത്ത് ഇനി ബോറടിച്ച് വീട്ടിലിരിക്കേണ്ട

കൊറോണക്കാലത്തെ വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ ശക്തിമാന്‍ സീരിയല്‍ തിരിച്ചുവരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ബോറടിച്ച് വീട്ടിലിരിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് 90 കളിലെ മലയാളികളുടെ ഇഷ്ടപരമ്പരയായ ശക്തിമാന്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നത്.

വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശക്തിമാന്‍ പുനഃസംപ്രേഷണം ചെയ്യണമെന്ന് ജനങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് സീരിയല്‍ വീണ്ടും ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്. ഏപ്രില്‍ മുതല്‍ സീരിയില്‍ സംപ്രേഷണം ചെയ്തുതുടങ്ങുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. 1 മണിക്കൂറാണ് ദൈര്‍ഘ്യം. ശക്തിമാന്‍, ചാണക്യ, ഉപനിഷത് ഗംഗ, ശ്രീമാന്‍ ശ്രീമതി എന്നിവയടക്കം അഞ്ച് പ്രധാന സീരിയലുകള്‍ എപ്രില്‍ മുതല്‍ പുനഃസംപ്രഷണം ചെയ്യാനും തീരുമാനമുണ്ട്.

Exit mobile version