കൊവിഡ് 19മായി ബന്ധപ്പെട്ടുള്ള സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ച് മുഖ്യമന്ത്രി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19മായി ബന്ധപ്പെട്ടുള്ള സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അടുക്കള, ഭക്ഷണ വിതരണം, മരുന്നുകളുടെ വിതരണം തുടങ്ങിയവ സാധ്യമാക്കുന്നതിനാണ് സന്നദ്ധ സേന.

സന്നദ്ധ പ്രവര്‍ത്തകരാകാന്‍ താത്പ്പര്യമുള്ളവര്‍ www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനോടകം 1,54,000 വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. രജിസ്ട്രേഷനു വേണ്ടി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ സജ്ജമാണെന്നും 155243,155300 എന്നീ ടോള്‍ ഫ്രീ നമ്പറില്‍ സേവനം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രജിസ്‌ട്രേഷനായി 9400 198 198 എന്ന നമ്പറില്‍ മിസ്ഡ്കോള്‍ സംവിധാനവും ഉണ്ട്. ഓരോ ദിവസങ്ങളിലെയും രജിസ്ട്രേഷന്‍ വിവരങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുക.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോവിഡ് – 19 മായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകരാകാന്‍ താത്പ്പര്യമുള്ളവര്‍ ഇനി www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതുവരെ 1,54,000 വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷനു വേണ്ടി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ സജ്ജമാണ് 155243,155300 എന്നീ ടോള്‍ ഫ്രീ നമ്പറില്‍ സേവനം ലഭ്യമാകും. രജിസ്‌ട്രേഷനായി 9400 198 198 എന്ന നമ്പറില്‍ മിസ്ഡ്കോള്‍ സംവിധാനവും ഉണ്ട്.

സാമൂഹിക അടുക്കള, ഭക്ഷണ വിതരണം, മരുന്നുകളുടെ വിതരണം തുടങ്ങിയവ സാധ്യമാക്കുന്നതിനാണ് സന്നദ്ധ സേന. ഓരോ ദിവസങ്ങളിലെയും രജിസ്ട്രേഷന്‍ വിവരങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുക.

If you want to join as a volunteer in the COVID-19 preventive programme, please register at www.sannadhasena.kerala.gov.in. 154000 volunteers have completed the registration till now. A call center operates 24×7 to support the registration process. You can reach out the call center using the toll free numbers: 155243 & 155300. You can also give a missed call to 9400 198 198 for the registration.

Volunteers are mainly used for running the community kitchens and managing the distribution of food and medicines. After registration, the details of the volunteers will be transferred to the respective LSGs they belong.

Exit mobile version