കൊച്ചി: മൂന്നാറിലെ കയ്യേറ്റ ഭൂമി പതിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട റവന്യു സെക്രട്ടറി പിഎച്ച് കുര്യന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ.
കെഡിഎച്ച് നിയമം നിലവിലുള്ള മൂന്നാറില്‍ കയ്യേറ്റ ഭൂമി പതിച്ചു നല്‍കാനുള്ള അപേക്ഷ പരിഗണിക്കാന്‍ തഹസില്‍ദാര്‍ക്ക് പിഎച്ച് കുര്യന്‍ നല്‍കിയ ഉത്തരവിന്‍മേലുള്ള തുടര്‍നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സിആര്‍ നീലകണ്ഠന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
ചീഫ് സെക്രട്ടറിക്കും റവന്യു സെക്രട്ടറിക്കും പിഎച്ച് കുര്യനും വ്യക്തിപരമായ് കോടതി നോട്ടീസ് അയച്ചു.
കയ്യേറ്റ ഭൂമി പതിച്ചു കിട്ടാനുള്ള ചിലരുടെ അപേക്ഷ പരിഗണിക്കാന്‍ തഹസില്‍ദാര്‍ക്ക് റവന്യു സെക്രട്ടറി പിഎച്ച് കുര്യന്‍ ഉത്തരവ് നല്‍കി. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം നടത്താനും വിവാദ ഉത്തരവ് റദ്ദ് ചെയ്യാനുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. റിസോര്‍ട്ട് പണിയാന്‍ ബില്‍ഡിങ് പെര്‍മിറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.