തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകള്‍ വീണ്ടും നീട്ടി. കൊറോണ വൈറസ് തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നറുക്കെടുപ്പ് വീണ്ടും നീട്ടിയത്. ഏതാനും ലോട്ടറി ടിക്കറ്റുകള്‍ റദ്ദ്ചെയ്തു.
ഏപ്രില്‍ അഞ്ചു മുതല്‍ 14 വരെ നടത്താനിരുന്ന നറുക്കെടുപ്പുകള്‍ 19 മുതല്‍ 28 വരെയാണ് മാറ്റിവച്ചത്. ഏപ്രില്‍ 15 മുതല്‍ ഏപ്രില്‍ 28 വരെയുള്ള ഭാഗ്യക്കുറികള്‍ റദ്ദാക്കി. കൂടുതല്‍ വിവരങ്ങള്‍ അറിയാം.
നറുക്കെടുപ്പ് നീട്ടിവെച്ച ടിക്കറ്റുകള്‍
ഏപ്രില്‍ അഞ്ച് മുതല്‍ 14 വരെ നടത്താനിരുന്ന പൗര്‍ണമി (ആര്‍എന്‍ 435), വിന്‍വിന്‍ (ഡബ്ലിയു 557), സ്ത്രീശക്തി (എസ്.എസ് 202), അക്ഷയ (എ.കെ 438), കാരുണ്യ പ്ലസ് (കെ.എന്‍ 309), നിര്‍മല്‍ (എന്‍ആര്‍ 166), കാരുണ്യ (കെ.ആര് 441), പൗര്‍ണമി (ആര്‍എന്‍ 436), വിന്വന് (ഡബ്ലിയു 558), സ്ത്രീശക്തി (എസ്എസ് 203) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ഏപ്രില്‍ 19 മുതല്‍ 28 വരെ നടത്തും. സമ്മര്‍ ബമ്പര്‍ (ബിആര#് 72) ഭാഗ്യക്കുറിയും ഏപ്രില്‍ 28ന് നറുക്കെടുക്കും.
റദ്ദ് ചെയ്ത ടിക്കറ്റുകള്‍
ഏപ്രില്‍ 15 മുതല്‍ ഏപ്രില്‍ 28 വരെയുള്ള അക്ഷയ (എകെ 441), കാരുണ്യ പ്ലസ് (കെ.എന്‍ 312), നിര്‍മല്‍ (എന്‍ആര്‍ 169), കാരുണ്യ (കെ.ആര് 444), പൗര്‍ണമി (ആര്‍എന്‍ 439), വിന്‍വിന്‍ (ഡബ്ലിയു 561), സ്ത്രീശക്തി (എസ്എസ് 206), അക്ഷയ (എകെ 442), കാരുണ്യ പ്ലസ് (കെ.എന്‍ 313), നിര്‍മല്‍ (എന്‍ആര്‍ 170), കാരുണ്യ (കെആര്‍ 445), പൗര്‍ണമി (ആര്‍എന്‍ 440), വിന്‍വിന്‍ (ഡബ്ലിയു 562), സ്ത്രീശക്തി (എസ്എസ് 207) ഭാഗ്യക്കുറികള്‍ റദ്ദുചെയ്തു.
Discussion about this post