തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണിനിടെ അനാവശ്യമായി പുറത്തിറങ്ങിയ വ്യക്തിയെ ബോധവത്കരിച്ച് താരമായി കേരളാ പോലീസ്, ബോധവത്കരണ വീഡിയോ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നതും.
സ്കൂട്ടറിൽ ഹെൽമറ്റ് വെക്കാതെ കൂട്ടുകാരനെ കാണാനിറങ്ങിയ വയോധികനെ പോലീസുകാരൻ ഉപദേശിക്കുന്നതിങ്ങനെ: ”അത്യാവശ്യത്തിന് പോകുന്നവരെയെല്ലാം ഞങ്ങൾ കടത്തിവിടുന്നുണ്ട്. ഇതിനിടയിൽ നിങ്ങൾ കൂട്ടുകാരനെ കാണാൻ പോകുന്നത് ശരിയാണോ ഞങ്ങൾ മരിച്ചിട്ടേ നിങ്ങൾ മരിക്കൂ”.
ഇതാണ് ചിലരുടെ അത്യാവശ്യങ്ങൾ, ദയവായി പോലീസിനോട് സഹകരിക്കൂ എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പോലീസ് പങ്കുവെച്ച വീഡിയോ:
.
Discussion about this post