തൃശ്ശൂർ: സ്വന്തം നാട്ടിലേക്ക് പോകാൻ വാഹനം ഉൾപ്പടെ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന വ്യാജവാർത്ത വിശ്വസിച്ച് പായിപ്പാട് തെരുവിലിറങ്ങിയ ആയിരക്കണക്കിന് അതിഥി തൊഴിലാളികളെ ഉപയോഗിച്ച് നേട്ടം കൊയ്യാൻ ശ്രമിച്ച് കേരളത്തിലെ കോൺഗ്രസ്. ദേശീയ തലത്തിൽ അടക്കം വ്യാജവാർത്തകൾ പ്രചരിപ്പിച്ചാണ് കോൺഗ്രസ് തെറ്റിദ്ധാരണ പടർത്താൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
കോട്ടയം ജില്ലയിലെ പായിപ്പാട്ട് നൂറുകണക്കിന് അതിഥി തൊഴിലാളികൾക്ക് മൂന്നുദിവസമായി ഭക്ഷണവും വെള്ളവും ഇല്ല. സമരം ചെയ്ത അവരെ കേരളാ പോലീസ് അതിക്രൂരമായി തല്ലി ചതച്ചുവെന്നാണ് എഐസിസി സെക്രട്ടറിയും മുൻ എംഎൽഎയുമായ പിസി വിഷ്ണുനാഥ് ട്വിറ്ററിലൂടെ അടക്കം വ്യാജപ്രചാരണം നടത്തുന്നത്. ഡൽഹിയിലെ അതിഥി തൊഴിലാളികൾ കണ്ണീർ പൊഴിക്കുമ്പോൾ കേരളത്തിലെ തൊഴിലാളികൾക്ക് ലാത്തി ചാർജ്ജാണ് ഏൽക്കേണ്ടി വന്നതെന്ന് പിസി വിഷ്ണുനാഥ് പരസ്യമായി കള്ളം പ്രചരിപ്പിച്ചിരിക്കുകയാണ്.
പായിപ്പാട് അടക്കം അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് തെരുവിലിറങ്ങിയത് സോഷ്യൽമീഡിയയിൽ നിന്നും ലഭിച്ച തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ കാരണമാണെന്നും അവരുടെ ആവശ്യം നാട്ടിലെത്തുക എന്നതായിരുന്നു എന്നും കളക്ടർ സുധീർ ബാബു അടക്കമുള്ള ഉത്തരവാദിത്തപ്പെട്ടവർ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഒരാളെ പോലും ഉപദ്രവിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യാതെ പോലീസ് സേനയും കകളക്ടറും രമ്യമായി കാര്യങ്ങൾ അവതരിപ്പിച്ചാണ് തടിച്ചുകൂടിയ തൊഴിലാളികളെ തിരിച്ചയച്ചത്. മാതൃകാപരമായി ഏറെ വൈകാരികമായ വിഷയം കൈകാര്യം ചെയ്ത് പോലീസും കളക്ടറും മാതൃകയാവുകയും ചെയ്തിരുന്നു. ഭക്ഷണത്തിനോ മറ്റ് കാര്യങ്ങൾക്കോ തൊഴിലാളികൾക്ക് ബുദ്ധിമുട്ടില്ലെന്ന് അവർ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇംഗ്ലീഷ് ഭാഷയിൽ ദേശീയ തലത്തിൽ കേരള സർക്കാരിനെതിരെ വികാരമുണ്ടാക്കാൻ പിസി വിഷ്ണുനാഥ് ശ്രമിച്ച് പരാജയപ്പെട്ടിരിക്കുന്നത്.
അതേസമയം, സംഘപരിവാറും ജനം ടിവിയും ചില കോൺഗ്രസ് നേതാക്കളും തൊഴിലാളികൾക്ക് ഭക്ഷണമോ വെള്ളമോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാലാണ് സമരത്തിന് എത്തിയതെന്നു വാദിച്ച് സ്വയം പരിഹാസ്യരായിരുന്നു. ഇതിനുപിന്നാലെ, അതിഥി തൊഴിലാളികൾക്ക് നിലമ്പൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉണ്ടെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച എടവണ്ണയിലെ യൂത്ത് കോൺഗ്രസ് സെക്രട്ടറി സാക്കിർ തുവ്വക്കാടിനെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഈ വാർത്തയുടെ സ്‌ക്രീൻഷോട്ടുകൾ പിസി വിഷ്ണുനാഥിന്റെ ട്വീറ്റിന് താഴെ കമന്റ് ചെയ്താണ് സോഷ്യൽമീഡിയ വ്യാജവാർത്തയോട് പ്രതികരിച്ചിരിക്കുന്നത്.
നേരത്തെ, 24 അടക്കമുള്ള മാധ്യമങ്ങൾ തൊഴിലാളികൾ തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്ന് മനസിലാക്കിയതോടെ ദൃശ്യങ്ങൾ പിൻവലിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് തന്നെ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് അറസ്റ്റിലായിട്ടും തെറ്റുതിരുത്താൻ തയ്യാറാകാതെ വീണ്ടും ദേശീയ തലത്തിൽ സോഷ്യൽമീഡിയ വഴി വ്യജപ്രചരണം നടത്തുകയാണ് പിസി വിഷ്ണുനാഥും കൂട്ടരും.
Classic Case of CPIMs Hypocrisy.
About Delhi migrant labourers, they will shed tears but in Kerala, they will instruct to do Lathicharge on poor migrant labourers. pic.twitter.com/4UIODSn1gZ— PC Vishnunadh (@PCvishnunadh) March 29, 2020
Discussion about this post