ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഖേദം പ്രകടിപ്പിച്ചു. ലണ്ടനിലുള്ള ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നായിരുന്നു കണ്ണന്താനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നറിഞ്ഞതോടെ അല്‍ഫോണ്‍സ് കണ്ണന്താനം ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
കൊറോണ ഭീഷണിയില്‍ കഴിയുകയാണ് രാജ്യം. അതിനിടെ നിരവധി വ്യാജവാര്‍ത്തകളാണ് സോഷ്യല്‍മീഡിയയിലൂടെയും മറ്റും പലരും പ്രചരിപ്പിച്ചത്. സംഭവത്തില്‍ നൂറുകണക്കിന് പേര്‍ക്കെതിരെ കേസടുക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെയാണ് ലണ്ടനിലുള്ള ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്ന വ്യാജവാര്‍ത്ത മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
മുന്‍ കേന്ദ്രമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് നിരവധി പേര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഇതൊരു വ്യാജവാര്‍ത്തയാണെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് ഖേദം പ്രകടിപ്പിച്ച അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയത്.
താന്‍ അംഗമായ ഒരു ഐഎഎസ് ഗ്രൂപ്പില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും ആധികാരികമാണെന്ന ധാരണയിലാണ് വിവരം ഷെയര്‍ ചെയ്തതെന്നും മുന്‍കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ പിന്നീടാണ് വ്യാജവാര്‍ത്തയായിരുന്നെന്ന് മനസ്സിലാക്കിയതെന്നും കണ്ണന്താനം പറഞ്ഞു.
വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തികാന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രത്യേക വിമാനം ഏര്‍പ്പാടാക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും ഏപ്രില്‍ പതിനാലിന് മുന്‍പ് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന വിവരമാണ് ലഭിച്ചതെന്നും കണ്ണന്താനം ഫേസ്ബുക്കിലൂടെ അറിയിച്ചു.
Discussion about this post