തൃശ്ശൂര്‍: കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് കേരളം നേരിടാന്‍ പോകുന്നത്. വരുമാന നഷ്ടം, സൗജന്യ റേഷന്‍, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കായി കോടികളാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടത്തെണ്ടത്. ഇതിന്റെ ഭാഗമായി ജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
കൊവിഡ് എന്ന മഹാമാരിയില്‍ നിന്ന് സംസ്ഥാനത്തെ കര കയറ്റാന്‍ വേണ്ടി ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി പല ബിസിനസ് പ്രമുഖരും മത സാമുദായിക സംഘടനകളും സഹായം നല്കി രംഗത്ത് എത്തിയിരുന്നു.
ഇതിന് ഇടയില്‍ പ്രധാനമന്ത്രിയുടെ പിഎം കെയര്‍ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ഫേസ്ബുക്കിലൂടെയാണ് ആഹ്വാനവുമായി കെ സുരേന്ദ്രന് രംഗത്ത് വന്നത്.
പിഎം കെയര്‍ഫണ്ടിലേക്ക് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും നാടിനെ സ്നേഹിക്കുന്ന എല്ലാ പൗരന്മാരും തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുരുങ്ങിയത് നൂറുരൂപയെങ്കിലും സംഭാവന ചെയ്യണം. കൊവിഡ് 19 ഭീഷണിയെ ചെറുക്കാനും ലോക്ക് ഡൗണ്‍ കാലത്ത് കഷ്ടതയിലായവരെ സഹായിക്കാനും നമുക്കെല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് പരിശ്രമിക്കാം…..- കെ സുരേന്ദ്രന് കുറിച്ചു.
Discussion about this post