തിരുവനന്തപുരം: ഉള്‍വനങ്ങളിലെ ഊരുകളില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആദിവാസികളുടെ ഉല്‍പ്പനങ്ങള്‍ വില്‍ക്കാനും ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാനും വനംവകുപ്പിന്റെ വാഹനങ്ങള്‍ ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ ഉള്‍വനത്തിലുള്ള കോളനികളില്‍ ഭക്ഷണം എത്തുന്നില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ അന്വേഷിച്ചപ്പോള്‍ ഇവര്‍ക്ക് റേഷന്‍ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള കിറ്റുകളുടെ വിതരണത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്. വൈദ്യസഹായത്തിന് രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും മുഴുവന്‍ സമയം ഇവിടെ ഉണ്ടെന്നും മന്ത്രി അറിയിച്ചു.
എവിടെയെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ഇടപെട്ട് ഉടന്‍ പരിഹരിക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെയും വനംവകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഓഫീസുമായും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി കുറിച്ചു. ഫോണ്‍ : 9497425252, 8589097048, 0471 2 333772.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ലോക്ക്ഡൗണിന്റെ ഭാഗമായി ഉള്‍വനത്തിലെ ആദിവാസി വിഭാഗക്കാര്‍ക്ക് പ്രയാസങ്ങള്‍ ഇല്ലാതിരിക്കാന്‍ തുടക്കം മുതല്‍ തന്നെ ശ്രദ്ധിച്ചിരുന്നു. ഉള്‍വനങ്ങളിലെ ഊരുകളില്‍ വാഹന സൗകര്യം ലഭ്യമല്ലാത്തതായിരുന്നു പ്രധാന പ്രശ്‌നം. വനം വകുപ്പ് മന്ത്രി ശ്രീ.രാജുവുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ വാഹനങ്ങള്‍ ആദിവാസി ഊരുകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ആദിവാസികളുടെ ഉല്‍പ്പനങ്ങള്‍ വില്‍ക്കാനും ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാനും വനംവകുപ്പിന്റെ വാഹനങ്ങള്‍ ലഭ്യമാണ്.
തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ ഉള്‍വനത്തിലുള്ള കോളനികളില്‍ ഭക്ഷണം എത്തുന്നില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ അന്വേഷിച്ചപ്പോള്‍ ഇവര്‍ക്ക് റേഷന്‍ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള കിറ്റുകളുടെ വിതരണത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്. വൈദ്യസഹായത്തിന് രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും മുഴുവന്‍ സമയം ഇവിടെ ഉണ്ട്.
എവിടെയെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ഇടപെട്ട് ഉടന്‍ പരിഹരിക്കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെയും വനംവകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ എന്റെ ഓഫീസുമായും ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 9497425252, 8589097048, 0471 2 333772.