തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സേവനം അനുഷ്ഠിക്കുന്ന രണ്ട് വിഭാഗമാണ് നഴ്സും പോലീസ് ഉദ്യോഗസ്ഥരും. ഇപ്പോള്‍ അതിന് ഉദാഹരണമാവുകയാണ് നഴ്സായ ഊര്‍മിള ബിനു പങ്കുവെച്ച ഫേസ്ബുക്ക് കുറഇപ്പ്.
ഇവിടെ ഭാര്യ നഴ്സും ഭര്‍ത്താവ് പോലീസിലുമാണ്. അതുപോലെ തന്നെ നഴ്സും ഭര്‍ത്താവ് പോലീസിവുമായ മറ്റൊരു കൂട്ടുകരിയെയും പരിചയപ്പെടുത്തുന്നതാണ് കുറിപ്പ്. കൊറോണ കാലത്തെ ഒരു ഡ്യൂട്ടി അപാരത എന്ന് പങ്കുവെച്ചുകൊണ്ട് ഊര്‍മിള പരിചയപ്പെടുത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
#covid-19 ന്റെ ആധിയുടെ കാലത്ത് ഒരു ചെറിയ വ്യത്യസ്ത duty joining അപാരത..
2012 ജൂണ്‍ 18 നാണു എന്റെയും ആര്യയുടെയും ഭര്ത്താക്കന്മാരായ ബിനുവും അഭിലാഷും പോലീസ് യൂണിഫോമണിയുന്നത്.അയല്‍ക്കാരായ രണ്ടു പേരും ഒരുമിച്ച് psc പരീക്ഷ എഴുതി ഒരുമിച്ചു തൃശൂര്‍ പോലീസ് അക്കദമിയില്‍ നിന്ന് passing out കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം 3 മാസത്തെ ഇടവേളയില്‍ 2 നേഴ്സ്മാരെ വിവാഹം കഴിച്ചു. ആ ഞങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് വിദ്യാഭ്യാസ കാലത്തെ പരിചയക്കാരായിരുന്നു. ഇന്ന് 26.03.2020 ഇല് ഒരുമിച്ചു psc സ്റ്റാഫ് നേഴ്സ് എക്സാം എഴുതി തൊട്ടടുത്ത റാങ്കുകള്‍ നേടി ഒരേ ആശുപത്രിയില്‍ ഭര്ത്താക്കന്മാരുടെ പാത പിന്തുടര്ന്ന് ഒരുമിച്ചു ഒരേ ദിവസം ഞങ്ങള്‍ ജോലിയില്‍ പ്രവേശിക്കുകയാണ്…… പ്രാര്‍ത്ഥനകള്‍ ഉണ്ടാവണം.. ????
NB: ഈ കൊറോണ കാലത്ത് ഞങ്ങള്‍ നഴ്സ്മാരും പോലീസ്കാരും ഉള്‍പ്പെടെ നിരവധിപേര്‍ കര്‍മനിരതരാണു… നിങ്ങള്‍ വീട്ടിലിരുന്നു ഞങ്ങളോടും നാടിനോടും സഹകരിക്കണം… നമ്മള് അതിജീവിക്കും.. #stay home.. #stay safe…
Discussion about this post