കണ്ണൂര്‍: പോലീസിനെ ഭീഷണപ്പെടുത്തി ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. യതീഷ് ചന്ദ്രയുടെ ബൂട്ട് പൊങ്ങുന്നതിന് മുന്‍പ് ബിജെപി പ്രവര്‍ത്തകരുടെ കാല് പൊങ്ങും. ഇക്കാര്യത്തില്‍ പരിശീലനം ലഭിച്ചവരാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെന്നും ശോഭാ സുരേന്ദ്രന് പഞ്ഞു.
ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനം കുറക്കുക എന്നത്. ദേവസ്വം ബോര്‍ഡിന്റെ ഒരു ക്ഷേത്രത്തിലും കാണിക്ക ഇടരുതെന്ന് ഭക്തര്‍ക്ക് ബിജെപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post