പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്പെന്‍ഡ് ചെയ്തു. രഹ്നയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ നടപടി. പത്തനംതിട്ട പോലീസാണ് രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.
അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു എന്നാല്‍ പ്രോസിക്യൂഷന്റെ വാദത്തില്‍ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. ശബരിമലയില്‍ പ്രവേശിക്കുന്നതിന് ശ്രമിച്ച രഹനയുടെ നീക്കം വലിയ പ്രതിഷേധമാണ് സന്നിധാനത്ത് ഉണ്ടാക്കിയത്. പൊലീസ് സഹായത്തോടെ യൂണിഫോം ധരിച്ചായിരുന്നു ഇവര്‍ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചത്.
Discussion about this post