മാനന്തവാടി: മാനന്തവാടിയില്‍ നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന നടത്തിയതിനെ തുടര്‍ന്ന് വെദികനും കന്യാസ്ത്രീകളുമടക്കം പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറ്റപ്പാലം മിഷണറീസ് ഓഫ് ഫെയിത്ത് മൈനര്‍ സെമിനാരിയിലാണ് നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന നടത്തിയത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടമായി രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തില്‍ പ്രാര്‍ഥന നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫാദര്‍ ടോം ജോസഫ്, അസിസ്റ്റന്റ് വികാരി ഫാദര്‍ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യ, മേരി ജോണ്‍, സെമിനാരി വിദ്യാര്‍ത്ഥികളായ ആഞ്ജല, സുബിന്, മിഥുന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് താക്കീത് നല്കി ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ക്കെതിരേ എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം നടപടി സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചത്. മാനന്തവാടി സിഐ എം എം അബ്ദുള്‍ കരീം, എസ്ഐ സിആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Discussion about this post