ചങ്ങനാശ്ശേരി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ മദ്യലഭ്യതയും കുറഞ്ഞതോടെ ഉയരുന്നത് ആത്മഹത്യ ശ്രമങ്ങളാണ്. സംസ്ഥാനത്ത് പലയിടത്തും ആത്മഹത്യാ ശ്രമങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ചങ്ങനാശ്ശേരിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ലോട്ടറി വില്‍പ്പനക്കാരനായ പൂവം സ്വദേശി ശശിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇപ്പോള്‍ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. രാവിലെ ഏഴ് മണിക്കു മുമ്പ് ചങ്ങനാശ്ശേരി പിഎംജെ കോംപ്ലക്സിലാണ് സംഭവം. കോംപ്ലക്സിലെ മൂന്നാം നിലയില്‍ നിന്നും ശശി ചാടുകയായിരുന്നു.
ആന്മഹത്യക്ക് ശ്രമിച്ചത് അവിടെ ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാര്‍ അറിയിച്ചത് മൂലം പോലീസ് എത്തി ജനറല്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചങ്ങനാശ്ശേരിയിലാണ് ശശി ലോട്ടറി വില്‍പ്പന നടത്തുന്നത്.
Discussion about this post