പാലക്കാട്: കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാനായി സ്വയം നിര്‍മ്മിച്ച മരുന്ന് കഴിച്ചയാള്‍ മരിച്ചു. പാലക്കാട് കല്ലടിക്കോട് സ്വദേശി പ്രകാശ് (47) ആണ് മരിച്ചത്. മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കുവാന്‍ സാധിച്ചില്ല.
അതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. ഗുജറാത്തിലും, കാശ്മീരിലുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 987 ആയി ഉയര്‍ന്നു.
ഇതില്‍ 84 പേര്‍ക്ക് രോഗം ഭേദമായി. അതിനിടെ ലോകത്ത് കൊവിഡ് ബാധിച്ചുള്ള ആകെ മരണം 30,000 കടന്നു. 30883 പേര് കൊവിഡ് ബാധിച്ചു മരിച്ചു. ഇറ്റലിയില്‍ മരണം 10000 കടന്നു. അമേരിക്കയില്‍ മരണം 2227 ആയി. 123750 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post