തിരുവനന്തപുരം: പികെ ശശി എംഎല്‍എക്കെതിരായ പീഡന ആരോപണത്തില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പരാതി നല്കിയാല് മാത്രമേ കമ്മീഷനു പരാതി എടുക്കാന്‍ സാധിക്കുകയുള്ളു എന്ന് എംസി ജോസഫൈന് പറഞ്ഞു.
പീഡന ആരോപണം ഉയര്‍ന്നിട്ടും വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കാത്തതിനെ കുറിച്ച് വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു എംസി ജോസഫൈന്.
പെണ്‍കുട്ടിയോട് മാന്യമല്ലാത്ത രീതിയില്‍ സംസാരിച്ചു എന്ന പരാതിയില്‍ പികെ ശശിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്കാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടി ഭരണഘടന പ്രകാരം കടുത്ത നടപടിയാണ് സസ്പെന്ഷന്.
Discussion about this post