കൊല്ലം: കൊല്ലത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയ 41 പേരെ ഹൈ റിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇയാളുമായി അടുത്തിടപഴകിയ പത്ത് പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍.
വൈറസ് ബാധ സ്ഥിരീകരിച്ച ആള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍, രോഗിയുടെ അുത്ത ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരുടെ സ്രവം പരിശോധനക്കായി അയച്ചിരിക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വിലക്ക് ലംഘിച്ച് ആരെങ്കിലും നിരത്തിലിറങ്ങുന്നുണ്ടോ എന്ന ്പരിശോധിക്കാന് ഡ്രോണുകള്‍ അടക്കമുള്ള ഉപകരണങ്ങളാണ് അധികൃതര്‍ ഉപയോഗിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. കര്‍ശന വ്യവസ്ഥകളോടെ ചുള്ളിക്കല്‍ കച്ചി അനഫി മസ്ജിദിലാണ് സംസ്കാരം നടന്നത്. മൃതദേഹത്തില്‍ തൊടാനോ അടുത്തേക്ക് പോവാനോ ബന്ധുക്കളെ അനുവദിക്കാതെ കൊവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.
Discussion about this post